മലയാലപ്പുഴ: പ്രസിദ്ധമായ മലയാലപ്പുഴ ക്ഷേത്രത്തെപ്പോലും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചരിത്രത്തിൽ ആദ്യമായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും മൈക്ക് ഉടമക്കും എതിരെ കേസ് എടുത്തത് പിൻവലിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതിയോഗം ആവശ്യപ്പെട്ടു അനുവദനീയമായ രീതിയിൽ മാത്രമേ മലയാലപ്പുഴ ക്ഷേത്രത്തിൽ മൈക്ക് ഉപയോഗിക്കാറുള്ളൂ. ക്ഷേത്രത്തിന് 500 മീറ്റർ ദൂരപരിധിയിൽ മാത്രമേ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചിട്ടുള്ളൂ. ഈ വസ്തുതകൾ മനസിലാക്കാതെയാണ് പോലീസ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.
യോഗത്തിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശരത് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. അനിൽ, ജോയിന്റ് സെക്രട്ടറി മനു മോഹൻ, അംഗങ്ങളായ ഡി. ശിവദാസ്, രാജേഷ് റിഥം, പ്രവീണ്‍ പ്ലാവറ, എൻ.എസ്. വിജയകുമാർ, ഷിജു വി., പ്രകാശ് മതിലടിയിൽ,എസ്. ബിജു, മിഥുൻ ആർ. നായർ എന്നിവർ പ്രസംഗിച്ചു.