റോം: ഇറ്റലിയിൽ ബസ് അപകടത്തിൽ ഹംഗറിക്കാരായ 16 വിദ്യാർഥികൾ മരിച്ചു. 36 പേർക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും കൗമാരക്കാരാണ്. വടക്കൻ ഇറ്റലിയിലെ വെറോണയിൽ പ്രാദേശികസമയം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അതിവേഗത്തിലെത്തിയ ബസ് ഒരു ദിശാഫലകത്തിലിടിച്ച് നിയന്ത്രണം വിട്ട് തീ പിടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഫ്രഞ്ച്കാരനായ ബസ് ഡ്രൈവറും കുടുംബാംഗങ്ങളും ഉൾപ്പെടും. ഫ്രാൻസിലേക്കു പോവുകയായിരുന്ന അമ്പതോളം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.