വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിനിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 217 പേർ അറസ്റ്റിലായി. ജനക്കൂട്ടത്തിന്റെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ആറ് പോലീസുകാർക്ക് പരിക്കേറ്റു.
തെരുവുകളിൽ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങളും വ്യാപാരശാലകളും തകർക്കുകയും ചെയ്തു. വാഷിംഗ്ടണിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് തലവൻ പീറ്റർ ന്യൂസ്ഹാം അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച പുലർച്ചയോടെ രാജ്യതലസ്ഥാനത്ത് ഇരുനൂറോളം പേരാണ് പ്രതിഷേധം തുടങ്ങിവച്ചത്. കൂടുതൽ പേർ എത്തിയതോടെ വ്യാപാരശാലകൾക്കും വാഹനങ്ങൾക്കും നേരെ അക്രമമായി പ്രതിഷേധം വളർന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് പലതവണ ശ്രമിച്ചു.