ഷക്കീബ് മധ്യനിര തകര്‍ത്തു; കിവീസിനു തകർച്ച
12:37 AM Jan 22, 2017 | Deepika.com
ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു തകര്‍ച്ച. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 289 റണ്‍സിനു പുറത്തായിരുന്നു. എന്നാല്‍ കിവീസിന്റെ ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സിലെത്തിയപ്പോള്‍ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു വിക്കറ്റ് കൈയിലിരിക്കേ 20 റൺസ് പിറകിലാണ് ആതിഥേയർ. മികച്ച നിലയില്‍ നിന്ന കിവീസിനെ ഷക്കീബ് അല്‍ഹസന്റെ ബൗളിംഗാണ് തകര്‍ത്തത്. മൂന്നു മധ്യനിര വിക്കറ്റാണ് ഷക്കീബ് സ്വന്തമാക്കിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം റോസ് ടെയ്ലര് (77), ടോം ലാഥം (68) എന്നിവരുടെ സെഞ്ചുറി കൂട്ടുകെട്ടാണ് കിവീസിനെ നയിച്ചത്. അതിനുശേഷം സാന്റ്നറും ഹെൻറി നിക്കോളസും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. സാന്റ്നറെ പുറത്താക്കി ഷക്കീബ് ആ കൂട്ടുകെട്ട് പൊളിച്ചു. അപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ചിന് 252 എന്ന നിലയിലായിരുന്നു. അതിനുശേഷം നാലു റണ്‍സ് കൂടി സ്കോര്ബോര്ഡിലെത്തിയപ്പോള് ബിജെ വാട്ലിംഗ് (1), കോളിന് ഡി ഗ്രാന്ഡ്ഹോ (0) എന്നിവരുടെ വിക്കറ്റുകള്‍ ഒരോവറില്‍ ഷക്കീബ് കടപുഴക്കി. കാംറുള് ഇസ്ലാം റബി രണ്ടു വിക്കറ്റ് വീഴ്ത്തി.