മൊറോക്കോയ്ക്കു ജയം
12:37 AM Jan 22, 2017 | Deepika.com
ഒയെം(ഗാബണ്‍): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് സി മത്സരത്തില്‍ മൊറോക്കോയ്ക്കു ജയം, ഐവറി കോസ്റ്റിനു സമനില. മൊറോക്കോ ഒന്നിനെതിരേ മൂന്നു ഗോളിനു ടോഗോയെ തകര്‍ത്തു. അഞ്ചാം മിനിറ്റില്‍ ഡൊസേവിയിലൂടെ ടോഗോ ആദ്യം മുന്നിലെത്തി. എന്നാല്‍ 14-ാം മിനിറ്റില്‍ ബൗഹാഡോസുവിലൂടെ മൊറോക്കോ സമനില പിടിച്ചു. 21-ാം മിനിറ്റില്‍ സൈസിന്റെ ഗോളില്‍ ലീഡ് നേടി. 72-ാം മിനിറ്റിലെ എന്‍-നെസ് യാറയുടെ ഗോള്കൂടിചേര്ന്നപ്പോള് മൊറോക്കോ വിജയം പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ ഡിആര്‍ കോംഗോ-ഐവറി കോസ്റ്റ് മത്സരം 2-2ന് സമനിലയായി. പിന്നില്‍ നിന്ന ഐവറി കോസ്റ്റ് 67-ാം മിനിറ്റില്‍ സെറേ ഡൈയുടെ ഗോളില്‍ സമനില പിടിക്കുകയായിരുന്നു. 10-ാം മിനിറ്റില്‍ നിസീകെന് കെബാനോയുടെ ഗോളില്‍ കോംഗോ മുന്നിലെത്തി. 25-ാം മിനിറ്റിൽ വില്‍ഫ്രഡ് ബോണിയിലൂടെ തിരിച്ചടിച്ചു. ജൂണിയര്‍ കബാനന്ഗയുടെ (28) ഗോള്‍ കോംഗോയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 67-ാം മിനിറ്റില്‍ ഡൈയുടെ ഗോള്‍ കോംഗോയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു. ഗ്രൂപ്പില്‍ രണ്ടു മത്സരം പൂര്ത്തിയാപ്പോള് നാലു പോയിന്റുമായി കോംഗോ ഒന്നാം സ്ഥാനത്തും മൂന്നു പോയിന്റുള്ള മൊറോക്കോ രണ്ടാമതുമാണ്.