+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീപീഡനം: ജാഗ്രതാസമിതികളുടെ പ്രവർത്തനം ഊർജിതമാക്കണം

ചിറ്റൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാരിന്റെ മെല്ലെപ്പോക്കുനയം പ്രതിഷേധാർഹമാണെന്ന് മാനവ സംസ്കൃതി, ചിറ്റൂർ താലൂക്ക് വികസന സമിതി യോഗം വെളിപ്പെടുത്തി. തദ്
സ്ത്രീപീഡനം: ജാഗ്രതാസമിതികളുടെ പ്രവർത്തനം ഊർജിതമാക്കണം
ചിറ്റൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാരിന്റെ മെല്ലെപ്പോക്കുനയം പ്രതിഷേധാർഹമാണെന്ന് മാനവ സംസ്കൃതി, ചിറ്റൂർ താലൂക്ക് വികസന സമിതി യോഗം വെളിപ്പെടുത്തി.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ അനുദിനം സത്രീപീഡനങ്ങൾ വർധിച്ചുവരികയാണ്. ജില്ലാ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. കെ.സി. പ്രീത്, എ. ശിവരാമകൃഷ്ണൻ, വി.മദനമോഹനൻ, പി.ശിവരാജൻ, ആർ.വി. വത്സൻ എന്നിവർ പ്രസംഗിച്ചു.