+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗൺസിലർമാരെനിയമിക്കുന്നു

പാലക്കാട്: പട്ടികവർഗ വകുപ്പിന് കീഴിലുള്ള മോഡ റസിഡൻഷ്യൽ സ്കൂളുകൾ/പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് വ്യക്‌തിത്വവികസനം , സ്വഭാവ രൂപീകരണം, പഠനശേഷി
കൗൺസിലർമാരെനിയമിക്കുന്നു
പാലക്കാട്: പട്ടികവർഗ വകുപ്പിന് കീഴിലുള്ള മോഡ റസിഡൻഷ്യൽ സ്കൂളുകൾ/പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് വ്യക്‌തിത്വവികസനം , സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ കൗൺസലിങ് നൽ കുന്നതിനും കരിയർ ഗൈഡൻസിനും കൗൺസലർമാരെ കരാറടിസ്‌ഥാനത്തിൽ നിയമിക്കുന്നു. പാലക്കാട് , തൃൾൂർ ജില്ലകളിലെ സ്‌ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.

എം.എ.സൈക്കോളജി/എം.എസ്.ഡബ്ൾ.യു.( സ്റ്റുഡൻസ് കൗൺസലിങ് പരിശീലനം നേടിയവരാവണം ) എം.എസ്.സി.സൈക്കോളജിയാണ് യോഗ്യത. കൗൺസലിങ് സർട്ടിഫിക്കറ്റ്/ഡിപ്ലൊമയുള്ള സ്റ്റുഡന്റ് കൗൺസിലിംഗിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി 2000 രൂപ. പുരുഷൻമാർക്ക് നാലും സ്ത്രീകൾക്ക് അഞ്ചും ഒഴിവുകളാണുള്ളത്.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് , രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഏപ്രിൽ 10നകം പട്ടിക വർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, പാലക്കാട്–678001 എന്ന വിലാസത്തിൽ നൽകണം.നിയമനം ലഭിക്കുന്നവർ ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ താമസിക്കണം. 500 രൂപ മുദ്രപത്രത്തിൽ സേവന വ്യവസ്‌ഥകൾ സംബന്ധിച്ച കരാറിൽ ഒപ്പിടണം. ഫോൺ : 0491 2815894,2505383.