+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡിഎസ് അക്കൗണ്ടന്റ്

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുളള 35 സി.ഡി.എസുകളി സി.ഡി.എസ് അക്കൗണ്ടന്റ്മാരെ കരാറടിസ്‌ഥാനത്തിൽ നിയമിക്കുന്നു. അതത് സി.ഡി.എസ് നിവാസികൾക്കും അയൽക്കൂട്ട കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. അംഗ
സിഡിഎസ് അക്കൗണ്ടന്റ്
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുളള 35 സി.ഡി.എസുകളി സി.ഡി.എസ് അക്കൗണ്ടന്റ്മാരെ കരാറടിസ്‌ഥാനത്തിൽ നിയമിക്കുന്നു. അതത് സി.ഡി.എസ് നിവാസികൾക്കും അയൽക്കൂട്ട കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാല ബി.കോം ബിരുദവും, ടാലി, അക്കൗണ്ടിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ് ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് പരിജ്‌ഞാനവുമാണ് യോഗ്യത. പ്രായപരിധി 2017 ജനുവരി ഒന്നിന് 20നും 35നും മധ്യേ.പ്രതിമാസം 8,000 രൂപയാണ് ശമ്പളം.

അപേക്ഷ ഏപ്രിൽ ആറ് വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, സി.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർക്ക് നേരിട്ടോ തപാ മുഖേനയോ നൽകാം. അപേക്ഷ അയയ്ക്കുന്ന കവറിനു മുകളിൽ ‘കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ ‘ എന്ന് രേഖപ്പെടുത്തണം.ഫോൺ : 0491 2505627.