+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലാമത് ലൈബ്രറി കോൺഗ്രസ്

പാലക്കാട്: നാലാമത് ലൈബ്രറി കോൺഗ്രസ്സ് ഏപ്രിൽ 26,27,28 തീയതികളി വൈവിധ്യമാർന്ന പരിപാടികളോടെ പാലക്കാട് നടക്കും. കേരളത്തിലെ വൻകിട പ്രസിദ്ധീകരണ ശാലകളുടെ പുസ്തക പ്രദർശനം, സാംസ്ക്കാരിക സമ്മേളനം, സെമിനാർ, ഘോ
നാലാമത് ലൈബ്രറി കോൺഗ്രസ്
പാലക്കാട്: നാലാമത് ലൈബ്രറി കോൺഗ്രസ്സ് ഏപ്രിൽ 26,27,28 തീയതികളി വൈവിധ്യമാർന്ന പരിപാടികളോടെ പാലക്കാട് നടക്കും. കേരളത്തിലെ വൻകിട പ്രസിദ്ധീകരണ ശാലകളുടെ പുസ്തക പ്രദർശനം, സാംസ്ക്കാരിക സമ്മേളനം, സെമിനാർ, ഘോഷയാത്ര, കലാപരിപാടികൾ എന്നിവ മൂന്ന് ദിവസങ്ങളിലായി പാലക്കാട് നടക്കും.

കേരള സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ, സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ എന്നിവർ പങ്കെടുക്കും. യോഗത്തി സമ്മേളനത്തിന്റെ ലോഗോ പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.ആർ. ചിന്നക്കുട്ടൻ പ്രകാശനം ചെയ്തു. പാലക്കാട് ജോയിന്റ രജിസ്ട്രാർ (ജനറൽ ) എം.കെ. ബാബു, സാഹിത്യ പ്രസാധക സഹകരണ സംഘത്തെ പ്രതിനിധീകരിച്ച് പൊൻകുന്നം സയിദ്, ബി.ശശി കുമാർ, അജിത്.കെ. ശ്രീധർ എന്നിവരും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.