+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക ജലദിന സാക്ഷരത

പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഉമ്മിണി വികേന്ദ്രീകൃത സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലക്കാട് പി.എം.ജി.എച്ച്.എസ് സ്കൂളിലെ ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് ജലദിനത്തിന്റെ പ്ര
ലോക ജലദിന സാക്ഷരത
പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഉമ്മിണി വികേന്ദ്രീകൃത സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലക്കാട് പി.എം.ജി.എച്ച്.എസ് സ്കൂളിലെ ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് ജലദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി.

തുല്യതാ കോഴ്സ് കോഡിനേറ്റർ ഡോ:പി.സി.ഏലിയാമ്മ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്ത് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി തുല്യതാ അധ്യാപിക ബോധവത്കരണ ക്ലാസെടുത്തു. ബ്ലോക്ക് പ്രേരക് ടി.ഡി.സുമതി , ക്ലാസ് ലീഡർ എസ്.സാഹിദ് എന്നിവർ സംസാരിച്ചു.