+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിരമിച്ച പ്രഥമ അധ്യാപികയ്ക്ക്പിഎഫ് തുക ലഭിച്ചില്ലെന്ന് പരാതി

കൊല്ലം: ദീർഘനാളത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമ അധ്യാപികയ്ക്ക് പിഎഫ് തക ലഭിച്ചില്ലെന്ന് പരാതി. ശൂരനാട് വടക്ക് ആനയടി അനിൽ വിഹാറിൽ ആനന്ദവല്ലിയാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. 19
വിരമിച്ച പ്രഥമ അധ്യാപികയ്ക്ക്പിഎഫ് തുക ലഭിച്ചില്ലെന്ന് പരാതി
കൊല്ലം: ദീർഘനാളത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമ അധ്യാപികയ്ക്ക് പിഎഫ് തക ലഭിച്ചില്ലെന്ന് പരാതി. ശൂരനാട് വടക്ക് ആനയടി അനിൽ വിഹാറിൽ ആനന്ദവല്ലിയാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. 1966 മെയ് ഒൻപതിനാണ് ആനയടി ആർകെയുപിഎസിൽ അധ്യാപികയായി പ്രവേശിച്ചത്.

സേവനത്തിനുശേഷം വിരമിച്ചപ്പോൾ ഗ്രാറ്റുവിറ്റിയും കമ്മ്യൂട്ടേഷനും ലഭിച്ചിരുന്നു. ഗ്രാറ്റുവിറ്റി വിരമിച്ച് നാല് മാസത്തിനുശേഷമാണ് ലഭിച്ചത്. അന്നത്തെ എഇഒ എൻഎൽസി നൽകാഞ്ഞതാണ് ഗ്രാറ്റുവിറ്റി നൽകാൻ കാരണമെന്ന് ആനന്ദവല്ലി ആരോപിക്കുന്നു.

തുടർന്ന് കൊല്ലം വിജിലൻസ് ഓഫീസുമായി ബന്ധപ്പെട്ടതിനുശേഷമാണ് ഗ്രാറ്റുവിറ്റി തുക ലഭിച്ചതെന്നും അവർ പറയുന്നു. അതോടൊപ്പം തന്നെ പിഎഫിന്റെ രേഖകളെല്ലാം കൃത്യമായി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊല്ലം പിഎഫ് ഓഫീസിൽ നിന്ന് 12,000 രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അവർ പറഞ്ഞു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ പരിശോധിച്ച് 12 ശതമാനം പലിശ ഉൾപ്പെടെ നൽകാൻ ഹൈക്കോടതി വിധിയുണ്ടായതായും ഇവർ പറഞ്ഞു. എന്നാൽ കോടതിവിധി അംഗീകരിക്കാൻ ഡിപിഐ ഓഫീസ് തയാറായില്ല.

രോഗിയായ ഭർത്താവും താനും മാത്രമാണ് വീട്ടിലുള്ളതെന്നും ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഏറെ തുക ചെലവാകുന്നതായും അതിനാൽ പിഎഫ് തുക ലഭിക്കാനാവശ്യമായ നടപടി അധികൃതർ കൈക്കൊള്ളണമെന്ന് ആനന്ദവല്ലി ആവശ്യപ്പെട്ടു.