+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിന്നാംതോട്ടിൽ ക്ഷേത്രത്തിൽപൊങ്കാല അർപ്പിച്ചു

പന്മന: മിന്നാം തോട്ടിൽ ദേവീ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിന് മുന്നോടിയായി അശ്വതി പൊങ്കാല നടന്നു. നിരവധി ഭക്‌തർ പൊങ്കാല അർപ്പിക്കാനായെത്തി. പുലർച്ചെ മുതൽ തന്നെ ക്ഷേത്രവും പരിസരവും പൊങ്കാല കലങ്ങൾ കൊണ്
മിന്നാംതോട്ടിൽ ക്ഷേത്രത്തിൽപൊങ്കാല അർപ്പിച്ചു
പന്മന: മിന്നാം തോട്ടിൽ ദേവീ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിന് മുന്നോടിയായി അശ്വതി പൊങ്കാല നടന്നു. നിരവധി ഭക്‌തർ പൊങ്കാല അർപ്പിക്കാനായെത്തി. പുലർച്ചെ മുതൽ തന്നെ ക്ഷേത്രവും പരിസരവും പൊങ്കാല കലങ്ങൾ കൊണ്ട് നിറഞ്ഞു. തുടർന്ന് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ഭണ്ഡാര അടുപ്പിൽ മേൾശാന്തി വാസുദേവര് വാസുദേവര് അഗ്നി പകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. പ്രസിഡന്റ് വി. മധുസൂദനൻ, സെക്രട്ടറി ശ്രീവല്ലഭൻ മറ്റ് ക്ഷേത്രഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും