+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മക്കൾക്ക് വേണ്ടാതായ നീലാംബരൻ ഗാന്ധിഭവനിൽ അഭയം തേടി

പത്തനാപുരം: മക്കൾക്ക് വേണ്ടാതായപ്പോൾ എഴുപത്തെട്ടുകാരനായ വലതുകൈയ്യില്ലാത്ത വൃദ്ധൻ ബാക്കി ജീവിതത്തിനായി ഗാന്ധിഭവനിൽ അഭയം തേടി.ഗാന്ധിഭവനിൽ അഭയം നൽകിയ നീലാംബരനെ മക്കളും മരുമക്കളും ചേർന്നാണ് ചൊവാഴ്ച ഗാ
മക്കൾക്ക് വേണ്ടാതായ നീലാംബരൻ  ഗാന്ധിഭവനിൽ അഭയം തേടി
പത്തനാപുരം: മക്കൾക്ക് വേണ്ടാതായപ്പോൾ എഴുപത്തെട്ടുകാരനായ വലതുകൈയ്യില്ലാത്ത വൃദ്ധൻ ബാക്കി ജീവിതത്തിനായി ഗാന്ധിഭവനിൽ അഭയം തേടി.

ഗാന്ധിഭവനിൽ അഭയം നൽകിയ നീലാംബരനെ മക്കളും മരുമക്കളും ചേർന്നാണ് ചൊവാഴ്ച ഗാന്ധിഭവനിലെത്തിച്ചത്. കൊല്ലം കുരീപ്പുഴയിലെ ആശാൻ ജംഗ്ഷനിൽ പുളിവിളയിൽ നീലാംബരൻ (78) ഇതുവരെയുള്ള ജീവിതത്തിൽ തളർന്ന മനസുമായാണ് ഗാന്ധിഭവനിലെത്തുന്നത്.

ഭാര്യ വസന്ത എട്ടുമാസം മുമ്പ് മരണപ്പെട്ടതോടെയാണ് സ്വന്തം വീട്ടിൽ അനാഥത്വത്തിലേക്ക് നീലാംബരൻ എത്തിപ്പെടുന്നത്. മൂന്നു മക്കളാണ് നീലാംബരന്. രണ്ട് പെൺമക്കളും ഒരാണും. പതിനഞ്ചുവർഷക്കാലം ശക്‌തികുളങ്ങര ക്ഷേത്രത്തിനുസമീപം റേഷൻ കട നടത്തി വന്ന പീതാംബരൻ സ്വന്തം ഓഹരി വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങുകയും കടങ്ങൾ തീർക്കുകയും ചെയ്തു. മക്കൾക്കു വേണ്ടി മാത്രമുള്ളതായിരുന്നു ജീവിതം. മകൻ അനൂപിന്റെ സഹായത്തോടെയാണ് പെൺമക്കളെ രണ്ടുപേരെയും വിവാഹം കഴിച്ചയച്ചത്.

13 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപരുത്ത് ഒരു വിവാഹത്തിനുപോയി മടങ്ങുമ്പോൾ കൊല്ലം റെയിൽവേസ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ വലതുകൈ പൂർണമായും നഷ്‌ടപ്പെട്ടു. വാതരോഗം മൂലം ചുണ്ട് ഒരുവശത്തേക്ക് കോടിയ അവസ്‌ഥയിലുള്ള ഇദ്ദേഹത്തിന് കാഴ്ച്ചക്കുറവുമുണ്ട്. കോർപ്പറേഷൻ കൗൺസിലർ രാജ്മോഹന്റെ കത്തിന്റെ അടിസ്‌ഥാനത്തിൽ കൊല്ലം വെസ്റ്റ് എസ്ഐ നിസാമുദ്ദീന്റെ ശുപാർശയിന്മേലാണ് നീലാംബരന് ഗാന്ധിഭവനിൽ പ്രവേശനം നൽകിയത്. മകൻ ടി.എൻ. അനൂപ്, മരുമക്കളായ സുനിൽ, എസ്. ബിന്ദു എന്നിവർ നീലാംബരനോടൊപ്പം ഗാന്ധിഭവനിലെത്തിയിരുന്നു.