+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്ലുവാതുക്കലിൽ കബഡി ഇൻസ്റ്റിട്യൂട്ട്

കൊല്ലം: കല്ലുവാതുക്കവൽ പഞ്ചായത്ത് ഹൈസ്കൂൾ കേന്ദ്രമാക്കി കബഡി ഇൻസ്റ്റിട്യൂട്ട് സ്‌ഥാപിക്കും. വിദ്യാർഥികളെയും യുവാക്കളെയുംമ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്
കല്ലുവാതുക്കലിൽ കബഡി ഇൻസ്റ്റിട്യൂട്ട്
കൊല്ലം: കല്ലുവാതുക്കവൽ പഞ്ചായത്ത് ഹൈസ്കൂൾ കേന്ദ്രമാക്കി കബഡി ഇൻസ്റ്റിട്യൂട്ട് സ്‌ഥാപിക്കും. വിദ്യാർഥികളെയും യുവാക്കളെയുംമ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ നീക്കിവച്ചു.

ബോക്സിംഗ് അക്കാഡമി സ്‌ഥാപിക്കുന്നതിനും പത്ത് ലക്ഷം രൂപ വകയിരുത്തി. നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് കലാപരിശീലനം നൽകുന്നതിന് 15 ലക്ഷവും സംസ്‌ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്ന നിർധന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തി.

ജില്ലാ ആശുപത്രിയിൽ കാൻസർ റേഡിയോ തെറാപ്പി യൂണിറ്റ് സ്‌ഥാപിക്കൽ–50 ലക്ഷം, മാമോഗ്രാഫി യൂണിറ്റ് സ്‌ഥാപിക്കൽ–50 ലക്ഷം, വിക്ടോറിയ ആശുപത്രിയിൽ ഐവിഎഫ് സംവിധാനം ഏർപ്പെടുത്തൽ– ഒരു കോടി, ജില്ലാ ആശുപത്രിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ ഡയാലിസിസ്–ഒരു കോടി, താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് സ്‌ഥാപിക്കൽ–ഒരു കോടി എന്നിവയും ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുന്നു.

വിക്ടോറിയ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള സ്വപ്നച്ചിറക് പദ്ധതി–15 ലക്ഷം, ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസ സെന്ററുകളുടെ തുടർപ്രവർത്തനം–25 ലക്ഷം, ജില്ലാ ഹോമിയോ ആശുപത്രിയിൽ തൈറോയിഡ് ഗവേഷണ കേന്ദ്രം വിപുലീകരണം–25 ലക്ഷം എന്നിങ്ങനെയും തുക മാറ്റിവച്ചു.

ജില്ലാ ആയുർവേദ ആശുപത്രിയിലെ ധാന്യാമ്ലാ പ്ലാന്റ് വിപുലീകരണം–10 ലക്ഷം, ക്ഷാരസൂത്ര ചികിത്സാ യൂണിറ്റ് സ്‌ഥാപിക്കൽ–25 ലക്ഷം, പ്രകൃതി ചികിത്സാ യൂണിറ്റ് സ്‌ഥാപിക്കൽ–25 ലക്ഷം, കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി–അഞ്ച് ലക്ഷം, സ്റ്റുഡന്റ്സ് പാലിയേറ്റീവ് കെയർ പരിശീലനം–25 ലക്ഷം എന്നിവയും ബജറ്റിലെ മറ്റ് പദ്ധതികളാണ്.