+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമ്പൂർണ പാർപ്പിട പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭാ ബജറ്റ്

കരുനാഗപ്പള്ളി: നഗരസഭയുടെ 2017–2018 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 568725597 രൂപ വരവും 515218788 രൂപ ചിലവും 5,35,6809 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർ
സമ്പൂർണ പാർപ്പിട പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭാ ബജറ്റ്
കരുനാഗപ്പള്ളി: നഗരസഭയുടെ 2017–2018 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 568725597 രൂപ വരവും 515218788 രൂപ ചിലവും 5,35,6809 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ സക്കീന സലാം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം.ശോഭന അധ്യക്ഷയായി.

കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ നവീകരണത്തിന് മൂന്നു കോടി രൂപയും കാർഷിക മേഖലയ്ക്ക് 26.5 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 30 ലക്ഷവും മുനിസിപ്പൽ ടവർ നിർമ്മാണത്തിന് മൂന്നുകോടി രൂപയും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 30 ലക്ഷവും ബഡ്സ് സ്കൂളിന് വാഹനം വാങ്ങുന്നതിന് 30 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിന് 3.5 കോടി 85 ലക്ഷം രൂപയും സ്റ്റേഡിയം പബ്ലിക് മാർക്കറ്റിന്റെ വികസനത്തിന് ഒരുകോടി 30 ലക്ഷവും സ്കൂൾ കെട്ടിട നിർമ്മാണത്തിന് 80 ലക്ഷവും ബജറ്റിൽ വകയിരിത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളിയെ സമ്പൂർണ പാർപ്പിട നഗരമാക്കി മാറ്റും. നഗരസഭയെ പ്ലാസ്റ്റിക്ക് വിമുക്‌തമാക്കുകയും നഗരസഭ പരിധിയിൽ ഗ്രീൻ പ്രോട്ടോകോൾ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിയും നടപ്പാക്കും. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സുബൈദാ കുഞ്ഞുമോൻ, പി.ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര കൗൺസിലർമാരായ ആർ.രവീന്ദ്രൻ പിള്ള, സി.വിജയൻ പിള്ള, എൻ.സി ശ്രീകുമാർ, ഷംസുദീൻ, അജിതകുമാരി, യുഡിഎഫ് പ്രതിപക്ഷ നേതാവ് എം.കെ. വിജയഭാനു, മുനമ്പത്ത് അബ്ദുൽ ഗഫൂർ, ശക്‌തികുമാർ, മോഹൻദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.