അങ്ങാടിക്കടവ്: തലശേരി അതിരൂപതയിലെ മികച്ച ഹയർ സെക്കൻഡറി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് അനുമോദനം. അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് മുണ്ടമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ.ഡി. സണ്ണി, പിടിഎ പ്രസിഡന്റ് സിബി വാഴക്കാല, മദർ പിടിഎ പ്രസിഡന്റ് ഉഷ അജിത്ത്, സ്റ്റാഫ് പ്രതിനിധികളായ ടെസി ജോസഫ്, ഡെനി തോമസ്, ഡയസ് പി. ജോൺ, സ്കൂൾ ചെയർപേഴ്സൺ ദിവ്യ മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.
തൊണ്ടിയിൽ: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി ഏർപ്പെടുത്തിയ 2016-17 വർഷത്തെ മികച്ച മാതൃകാധ്യാപകനുള്ള മോൺ. തോമസ് പഴേപറന്പിൽ അവാർഡിന് അർഹനായ പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മുഖ്യാധ്യാപകനും പ്രിൻസിപ്പൽ ഇൻ ചാർജുമായ പി.ജെ. ജോൺസന് അനുമോദനം. സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ മാനേജർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജോസ് മാത്യു പൊന്നാടയണിയിച്ച് ആദരിച്ചു. റജീന തോമസ്, ഡാർളി ടോമി, ഷിജോ മാത്യു, ജിജോ പി. ജോസ്, ബീന അഗസ്റ്റ്യൻ, റസാന കണ്ടോത്ത്, ജിജിമോൻ ജോസഫ്, ജിലു കെ. മാണി എന്നിവർ പ്രസംഗിച്ചു.