മാങ്ങാട്ടുപറമ്പ്: മാങ്ങാട്ടുപറമ്പിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ചൈന ക്ലേ കമ്പനി സ്ഥലത്ത് ബീവറേജസിന്റെ ഔട്ട്ലെറ്റ് സ്ഥാപിക്കാൻ ശ്രമം തുടങ്ങി. പുതിയതെരു ഹൈവേയിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിന് പല സ്ഥലവും കണ്ടെത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് കാരണം എവിടെയും തുടങ്ങാനായില്ല.
ഏറ്റവും ഒടുവിലാണ് മാങ്ങാട്ട് പറമ്പിലെ പൊതുമേഖലാ കമ്പനി സ്ഥലം സുരക്ഷിത താവളമായി കണ്ടെത്തിയത്. ഇപ്പോൾ തുറക്കാർ ലക്ഷ്യമിട്ട ഔട്ട് ലെറ്റിന് നൂറ് മീറ്ററിന് അപ്പുറമാണ് കണ്ണൂർ സർവകലാശാല കാമ്പസ്. കെഎപി ആസ്ഥാനം, നീലിയാർ കോട്ടം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നതിന്റെ സമീപത്ത് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത് വലിയ പ്രശ്നം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.