ആലക്കോട്: മലയോരത്ത് നാളികേരത്തിന് പ്രത്യേക രോഗം ബാധിക്ച്ചതായി കണ്ടെത്തി. പച്ചത്തേങ്ങയ്ക്കാണ് ആരംഭത്തിൽ തന്നെ പുഴുക്കേടിന് സമാനമായ രോഗം ബാധിച്ചിരിക്കുന്നത്. തേങ്ങയുടെ പുറംതോടിനാണ് രോഗബാധ കണ്ടു വരുന്നത്. ഇത്തരം നാളികേരം വിളവാകുന്നതിനു മുന്പ് കൊഴിഞ്ഞു വീഴുകയാണ്.
കൊഴിഞ്ഞു വീഴുന്ന നാളികേരം തൊണ്ട് ചീത്ത് നീരൊലിപ്പ് പടർന്ന നിലയിലാണ് കൃഷിയിടത്തിൽ രോഗം പടരുന്നതും കർഷകർക്ക് ദുരിതമാണ്. വിലത്തകർച്ചക്കൊപ്പം രോഗബാധയും ഉണ്ടായിരിക്കുന്നത് കൃഷിക്കാർക്ക് ദുരിതമായിരിക്കുകയാണ് .മണ്ഡരിക്കും കൂമ്പു ചീയലിനും പുറമേ കൃഷിയിടങ്ങളെ ബാധിച്ചിരിക്കുന്ന പുതിയ രോഗത്തിന് പ്രതിവിതിയും കണ്ടെത്തിയിട്ടില്ല. രോഗം ബാധിച്ച തെങ്ങുകൾ കർഷകർ വ്യാപകമായി മുറിച്ചുമാറ്റുകയാണ്.