ശ്രീകണ്ഠപുരം: ബി ഫോർ യു സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റ് ഏപ്രിൽ ഒന്നു മുതൽ 23 വരെ ശ്രീകണ്ഠപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് വൈകുന്നേരം നാലിന് കെ.സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. കലാസന്ധ്യ കെ.എം. ഷാജി എംഎൽഎ ഉദ്ഘാടനം ചെയ്യും. സി.കെ. പദ്മനാഭൻ മുഖ്യാതിഥിയാകും. തുടർന്ന് റിമി ടോമിയുടെ സംഗീതസന്ധ്യയും ഉണ്ടാകും. കാശ്മീരി താഴ് വരയുടെ മാതൃക, വാട്ടർ ഡാൻസ്, ഓപ്പൺ തിയേറ്റർ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ പി.കെ. മധുസൂദനൻ, പി.കെ. രത്നാകരൻ, കൊയ്യം ജനാർദനൻ, പി.വി. ഷൈജു എന്നിവർ പങ്കെടുത്തു.