പൈസക്കരി: യെമനിൽ ഭീകരവാദികളുടെ തടവിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേരളാ കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പൈസക്കരി സബ്സോസോണിന്റെ നേതൃത്വത്തിൽ ഇന്നു കുരിശിന്റെ വഴി പദയാത്ര നടത്തും.
രാവിലെ 8.30 ന് ആടാംപാറ സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. ജോസഫ് നൂറന്മാക്കലിന്റെ ആമുഖ സന്ദേശത്തോടെ കുരിശിന്റെ വഴി പദയാത്ര ആരംഭിക്കും. ചന്ദനക്കാംപാറ, പൈസക്കരി, പയ്യാവൂർ, വെമ്പുവ എന്നീ ദേവാലയങ്ങളിലൂടെ പര്യടനം നടത്തുന്ന കുരിശിന്റ വഴി വൈകുന്നേരം നാലോടെ ചുണ്ടപ്പറന്പ് സെന്റ് ആന്റണീസ് പള്ളിയിൽ സമാപിക്കും. പൈസക്കരി സബ്സോൺ ആനിമേറ്റർ ഫാ. ജോസഫ് തേനംമാക്കൽ സമാപന സന്ദേശവും ഫാ. ജോസഫ് കൊരട്ടിപ്പറമ്പിൽ സമാപനാശീർവാദവും നൽകും. സബ് സോൺ കോ-ഓർഡിനേറ്റർ ബിജു മണ്ണനാൽ, സെക്രട്ടറി മുണ്ടാട്ടു ചുണ്ടയിൽ എന്നിവർ നേതൃത്വം നൽകും.
ചെന്പന്തൊട്ടിയിൽ സബ് സോണിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുരിശിന്റെ വഴി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ചെന്പന്തൊട്ടി സെന്റ് ജോർജ് ദേവാലയ വികാരി ഫാ. ഇമ്മാനുവേൽ പൂവത്തിങ്കിൽ ആമുഖ സന്ദേശം നൽകുന്നതോടെ ആരംഭിക്കും. നാലിനു വൈകുന്നേരം നടുവിൽ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ കുരിശിന്റെ വഴി സമാപിക്കും.
ചെന്പന്തൊട്ടി സബ് സോൺ ആനിമേറ്റർ ഫാ.ഏബ്രാഹം വടക്കേ മുറിയിൽ സമാപന സന്ദേശവും നടുവിൽ സെന്റ് മേരീസ് ദേവാലയ വികാരി ഫാ.സെബാസ്റ്റ്യൻ വാഴകാട്ട് സമാപനാശീർവാദവും നൽകും. ചെന്പന്തൊട്ടി സബ് സോൺ കോ-ഓഡിനേറ്റർ ജോയി ഞള്ളിമക്കൽ, സെക്രട്ടറി മാത്യു പുല്ലാട്ട് എന്നിവർ നേതൃത്വം നൽകും.