+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യ്പാ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കാ​ത്ത​ലി​ക് ബാ​ങ്കി​ന്‍റെ രീ​തി സ​ഹ. മേ​ഖ​ല പി​ന്തു​ട​ര​ണ​മെ​ന്ന്

ക​ണ്ണൂ​ര്‍: ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​വി​നു​ള്ള ക​ഴി​വു​ണ്ടാ​യി​ട്ടും അ​തു ചെ​യ്യാ​തെ ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും തു​ക ഈ​ടാ​
വാ​യ്പാ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍  കാ​ത്ത​ലി​ക് ബാ​ങ്കി​ന്‍റെ രീ​തി  സ​ഹ. മേ​ഖ​ല പി​ന്തു​ട​ര​ണ​മെ​ന്ന്
ക​ണ്ണൂ​ര്‍: ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​വി​നു​ള്ള ക​ഴി​വു​ണ്ടാ​യി​ട്ടും അ​തു ചെ​യ്യാ​തെ ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും തു​ക ഈ​ടാ​ക്കാ​ന്‍ കാ​ത്ത​ലി​ക് സി​റി​യന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രും മാ​നേ​ജ്‌​മെ​ന്‍റും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച രീ​തി സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലും ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി അ​ഭ്യ​ര്‍​ഥി​ച്ചു ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ അ​ര്‍​ബ​ന്‍ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ കെ.​പ്ര​മോ​ദ് മു​ഖ്യ​മ​ന്ത്രി​ക്കും സ​ഹ​ക​ര​ണ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി.
സാ​മ്പ​ത്തി​ക ശേ​ഷി​യു​ണ്ടാ​യി​ട്ടും ബാ​ങ്കു​ക​ളി​ലെ ക​ടം തി​രി​ച്ച​ട​ക്കാ​ത്ത ഇ​ട​പാ​ടു​കാ​രു​ടെ വീ​ടു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മു​ന്നി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റേ​യും സ​ത്യ​ഗ്ര​ഹ​സ​മ​ര​മാ​ണു കാ​ത്ത​ലി​ക് സി​റി​യി​ന്‍ ബാ​ങ്ക് ന​ട​ത്തി​യ​ത്.
സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ല്‍ നി​ന്നു വാ​യ്പ​യെ​ടു​ക്കു​ന്ന പ​ല​രും ദീ​ര്‍​ഘ​കാ​ലം തി​രി​ച്ച​ട​ക്കാ​തി​രു​ന്നാ​ല്‍ പി​ന്നീ​ട് ഇ​ള​വു​ക​ളും എ​ഴു​തി​ത്ത​ള്ള​ലു​മൊ​ക്കെ ന​ട​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ തി​രി​ച്ച​ട​വ് ബോ​ധ​പൂ​ര്‍​വം വേ​ണ്ടെ​ന്നു​വ​യ് ക്കു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ക്കു​ക​യാ​ണ്. സ​ഹ​ക​ര​ണ മേ​ഖ​ല​യെ മൊ​ത്ത​ത്തി​ല്‍ ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​കാ​രി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.