+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ല​സ് വ​ണ്‍/​കോ​ള​ജ് സ്പോ​ർ​ട്സ് ഹോ​സ്റ്റ
ഓർമിക്കാൻ
സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ
തെ​ര​ഞ്ഞെ​ടു​പ്പ്
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ല​സ് വ​ണ്‍/​കോ​ള​ജ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ജി​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ, ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും അ​ടു​ത്ത വ​ർ​ഷ​ത്തേ​യ്ക്കു​ള്ളകാ​യി​ക​താ​ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റു മു​ത​ൽ 12 വ​രെ ന​ട​ക്കും. ആ​റി​ന് ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട് ( കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്,ക​ണ്ണൂ​ർ),ഏ​ഴി​ന്കോ​ഴി​ക്കോ​ട് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ കോ​ള​ജ് (കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം), എ​ട്ടി​ന് വി​കെ​എ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം (തൃ​ശൂ​ർ, പാ​ല​ക്കാ​ട്),10 ന് ​കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് ഗ്രൗ​ണ്ട് (കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ), 11 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം (പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം), 12 ന് ​ആ​ല​പ്പു​ഴ(​വാ​ട്ട​ർ സ്പോ​ർ​ട്സ് മാ​ത്രം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് ജി​ല്ല​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സോ​ണ​ൽ സെ​ന്‍റ​റു​ക​ളി​ൽ രാ​വി​ലെ 8.30ന് ​സ്പോ​ർ​ട്സ് കി​റ്റ് വ​യ​സ്, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്പോ​ർ​ട്സ് പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ​യു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 0497 2700485.
ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ്
ട്രെ​യി​നി എ​ഴു​ത്തു പ​രീ​ക്ഷ
ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​ർ​ക്കു​ള്ള എ​ഴു​ത്ത് പ​രീ​ക്ഷ ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ 11.15 വ​രെ ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ളി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ജാ​തി, വ​രു​മാ​നം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം രാ​വി​ലെ ഒ​ൻ​പ​തി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം. 31 ന​കം ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​കാ​ത്ത​വ​ർ ജി​ല്ലാ സം​യോ​ജി​ത പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ്രോ​ജ​ക്ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 0497 2700357.
ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ നി​യ​മ​നം
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ, മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​ന്പ്, ആ​ന്തൂ​ർ, ഇ​രി​ട്ടി, പാ​നൂ​ർ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​ക​ളി​ലെ വി​വി​ധ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫീ​ൽ​ഡ് ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ, പാ​നൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന് വീ​ത​വും മ​റ്റു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ൽ ഓ​രോ ഒ​ഴി​വു​ക​ളു​മാ​ണ് നി​ല​വി​ലു​ള​ള​ത്. അ​പേ​ക്ഷ​ക​ർ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ളും അ​ത​ത് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യി​രി​ക്ക​ണം. യോ​ഗ്യ​ത: പ്ല​സ്ടു. കം​പ്യൂ​ട്ട​ർപ​രി​ജ്ഞാ​നം അ​ഭി​കാ​മ്യം. സാ​മൂ​ഹ്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി40. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭാ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഏ​പ്രി​ൽ മൂ​ന്നിന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0497 2702080.
താ​ത്കാ​ലി​ക സീ​നി​യോ​റി​റ്റി ലി​സ്റ്റാ​യി
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 2017-18 വ​ർ​ഷ​ത്തെ പൊ​തു​സ്ഥ​ലം മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ. ഹൈ​സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ്, ഭാ​ഷാ​ധ്യാ​പ​ക​ൻ, സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ, പ്രൈ​മ​റി അ​ധ്യാ​പ​ക​ർ, പ്രൈ​മ​റി മു​ഖ്യാ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ താ​ത്കാ​ലി​ക സീ​നി​യോ​റി​റ്റി ലി​സ്റ്റ് www.transferand postings.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സീ​നി​യോ​റി​റ്റി സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ, പ​രാ​തി​ക​ൾ എ​ന്നി​വ ഏ​പ്രി​ൽ ഒ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പെ ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ: അ​നെ​ർ​ട്ട് നി​ർ​ദേ​ശം അ​നു​സ​രി​ച്ചു​ള​ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​തി​ന് താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ഡ​യ​റ​ക്ട​ർ, അ​നെ​ർ​ട്ട്, വി​കാ​സ് ഭ​വ​ൻ പി ​ഒ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ഏ​പ്രി​ൽ 15 ന് ​മു​ന്പ് ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റ​വും മ​റ്റ് വി​ശ​ദ വി​വ​ര​ങ്ങ​ളും www.anert.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.
വാ​ഹ​ന നി​കു​തി അ​ട​യ്ക്ക​ണം
ക​ണ്ണൂ​ർ: 2014 ഏ​പ്രി​ൽ ഒ​ന്നി​നു​ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ട്ടോ​ർ കാ​ബ്, ടൂ​റി​സ്റ്റ് ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ നി​കു​തി മാ​ത്രം അ​ട​ച്ചി​ട്ടു​ള്ള ഉ​ട​മ​ക​ൾ ബാ​ക്കി 10 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള നി​കു​തി കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന് റീ​ജ്ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ഒ​രു സേ​വ​ന​വും തു​ട​ർ​ന്ന് ന​ൽ​കു​ന്ന​ത​ല്ല.
വൈ​ദ്യു​തി മു​ട​ങ്ങും
ക​ണ്ണൂ​ർ: ചെ​റു​കു​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ചെ​ക്കി​ക്കു​ണ്ട്, ക​രി​ക്കാ​ട്ട്, വെ​ള്ളാ​ഞ്ചി​റ, പാ​റ​പ്രം ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒന്പ​തുമു​ത​ൽവൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പാ​പ്പി​നി​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ പാ​പ്പി​ക്കാ​ൻ​തോ​ട്, സ്വ​രാ​ജ്, ബി​ടി​ഡ​ബ്ല്യു ഭാ​ഗ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
സാ​ധ്യ​താ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ: ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ എ​ൽ​ഡി കം​പ​യി​ല​ർ/​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ (എ​ൻ​സി​എ -എ​സ് ടി) ​ത​സ്തി​ക​യ്ക്കാ​യി പി​എ​സ്‌​സി ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ സാ​ധ്യ​താ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.