ന്യൂഡൽഹി: ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീംകോടതി പരിഗണനയിലുള്ളതിനാൽ കേന്ദ്രസർക്കാർ വിഷയത്തിലിടപെടുന്നത് കോടതിയലക്ഷ്യമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജെല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് പനീർശെൽവം പ്രധാനമന്ത്രിയെ കണ്ടത്. അതേസമയം, വരൾച്ച നേരിടാൻ തമിഴ്നാടിന് എല്ലാവിധ സഹായവും നൽകുമെന്ന് മോദി അറിയിച്ചു. കേന്ദ്രസംഘം ഉടൻ തന്നെ തമിഴ്നാട് സന്ദർശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജെല്ലിക്കെട്ട് നടത്താൻ അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നായിരുന്നു പനീർശെൽവത്തിന്റെ ആവശ്യം. എഐഡിഎംകെയുടെ മുഴുവൻ എംപിമാരും പനീർസെൽവത്തെ അനുഗമിച്ചിരുന്നു.