നേമം: വെള്ളായണിക്കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഭർത്താവ് മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട ഭാര്യ രക്ഷപ്പെട്ടു. കല്ലിയൂർ കാക്കമൂല കുളങ്ങരകോണം ഈനോസ് നഗറിൽ തൊങ്ങൽവിള വീട്ടിൽ ഡേവിഡ് സിംഗ് ബാലകാണ് (42) മരിച്ചത്.
അപകടത്തിൽപ്പെട്ട ഭാര്യ ചന്ദ്രലേഖ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് ഒൻപതരയോടുകൂടിയാണ് അപകടം.
ഡേവിഡും ഭാര്യയും കായലിൽ വലയിടുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വെള്ളത്തിൽ വീണ ചന്ദ്രലേഖയെ രക്ഷിക്കാൻ ഡേവിഡ് വെള്ളത്തിൽ നിന്നും ചന്ദ്രലേഖയെ പൊക്കി പിടിച്ചു. ഇതു കണ്ട് വീട്ടിൽ നിന്നും മകൻ അക്ഷയ് മറ്റൊരു വള്ളത്തിൽ കയറി ചന്ദ്രലേഖയെ കരയിലെത്തിച്ചു.
തിരികെ നാട്ടുകാരെയും കൂട്ടി അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മറിഞ്ഞ വള്ളം തിരികെ എടുക്കുന്നതിനുള്ള ശ്രമത്തിനിടെ കായലിലെ ചെളിയിൽ ഡേവിഡ് പുതഞ്ഞുപോവുകയായിരുന്നു. ഡേവിഡിന്റെ വീട്ടിൽ നിന്നും കുറച്ചു ദൂരം മാത്രമാണ് അപകടം നടന്ന സ്ഥലത്തേക്കുള്ളത്. സംഭവമറിഞ്ഞെത്തിയ വിഴിഞ്ഞം ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വള്ളം മുങ്ങിയ സ്ഥലം മുന്പ് മണലൂറ്റ് കേന്ദ്രമായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. മക്കൾ : അക്ഷയ്, ആഷിഖ്. നേമം പോലീസ് കേസെടുത്തു.