തിരുവനന്തപുരം: ഒരു കിലോ കഞ്ചാവുമായി ചെറുകിട കച്ചവടക്കാരനെ ഷാഡോ പോലീസ് പിടികൂടി. പേരൂർക്കട അടുപ്പ് കൂട്ടാൻ പാറ സരിത ഭവനിൽ സുകുമാരൻ മകൻ ശ്രീകണ്ഠൻ എന്ന ഗിരീഷ് (57) ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച ഷാഡോ പോലീസിലെ പ്രത്യക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ആവശ്യക്കാർ ഫോണ് മുഖാന്തിരം ബന്ധപ്പെടുന്പോൾ കഞ്ചാവ് നൽകുന്നതാണ് ഇയാളുടെ രീതി. ഈ വർഷം ഇതുവരെയായി അൻപത് കിലോയോളം കഞ്ചാവാണ് ഷാഡോ പോലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും പിടിച്ചവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ കഞ്ചാവ് വേട്ട തുടർന്നും ഉണ്ട ാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു. കണ്ട്രോൾ അസി. കമീഷണർ വി.സുരേഷ് കുമാർ ,പേരൂർക്കട എസ്ഐ ശ്രീകാന്ത്, ഷാഡോ എസ്ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.