പോത്തന്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് തോന്നയ്ക്കല്‍ കോളനിയില്‍ ഒരു കുടുംബത്തിന് ഭൂമി നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് സി. ദിവാകരന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. കോളനിയിലെ 101 ാം നമ്പര്‍ ബ്ലോക്കില്‍ താമസിച്ചു വരുന്ന ഷൈലജയ്ക്കും മക്കള്‍ക്കും നിയമപ്രകാരമാണ് ഭൂമി നല്‍കിയിരിക്കുന്നതെന്ന് രേഖകള്‍ പരിശോധിച്ച് ബോധ്യമായതായി എംഎല്‍എ പറഞ്ഞു.
1972ല്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ തോന്നയ്ക്കല്‍ പട്ടികജാതി കോളനൈസേഷന്‍ സ്കീം അനുസരിച്ച് 180 പേര്‍ക്ക് രണ്ടരയേക്കര്‍ വീതം ഭൂമി സര്‍ക്കാര്‍ പതിച്ചു നല്കി. ഇതില്‍ 50 സെന്റ് ഭൂമി വീടു വയക്കാനും ബാക്കി രണ്ടേക്കര്‍ ഭൂമി കൃഷി ചെയ്യാനുള്ളതും പുറത്താര്‍ക്കും ഭൂമി ക്രയവിക്രയം പാടില്ലാത്തതുമാണ്. ഇതില്‍ വീഴ്ച വരുത്തിയ പത്തു പേരുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ഭൂമി രണ്ടാം ഘട്ടത്തില്‍ പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കു നല്‍കുകയായിരുന്നു. തോന്നയ്ക്കല്‍ കോളനൈസേഷന്‍ സ്കീം പ്രകാരം ഈ ബ്ലോക്കിന്റെ അനന്തരവകാശം ഷൈലജയ്ക്കും കുടുംബത്തിനും നല്‍കുകയാണ് ഉണ്ടായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.