പാലോട്: പെരിങ്ങമ്മല പഞ്ചായത്ത് ബജറ്റിൽ ഭവനനിർമാണത്തിനും ശുദ്ധജലവിതരണത്തിനും മുൻഗണന. 79,14,13461 രൂപ വരവും 77,84,87950 രൂപ ചെലവും 1,29,25511 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി അധ്യക്ഷയായി. ഭവനനിർമാണം രണ്ടു കോടി, ശുദ്ധജലവിതരണം30 ലക്ഷം,റോഡ് നിർമാണം നാലുകോടി, കൃഷിമേഖലക്ക് 50 ലക്ഷം,മൃഗസംരക്ഷണം 85 ലക്ഷം,സമ്പൂർണ വൈദ്യുതീകരണം 50 ലക്ഷം, ആശുപത്രികൾക്ക് കെട്ടിടനിർമാണത്തിനും മരുന്നിനുംഒരുകോടി,സ്പോർട് സ്,യുവജനക്ഷേമം,ഗ്രന്ഥശാല 35 ലക്ഷം, വനിതാക്ഷേമം20 ലക്ഷം,എസ്സി,എസ്ടി ക്ഷേമപരിപാടികൾ40 ലക്ഷം,ആംഗൻവാടികളുടെ പശ്ചാത്തലവികസനം10 ലക്ഷം,പോഷകാഹാര വിതരണം15 ലക്ഷം,പത്തൊമ്പത് വാർഡിലും ഹൈമാസ്റ്റ് ലൈറ്റ്50 ലക്ഷം,തടയണ നിർമാണം15 ലക്ഷം എന്നിങ്ങനെയാണ് തുക നീക്കിവച്ചിട്ടുള്ളത്.