കോഴിക്കോട്: മുസ്ലിംപള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചെറുവറ്റക്കടവ് കൂട്ടാക്കിൽ ഹൗസിൽ മുഹമ്മദ് ഷഹൽ (20) നെ സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ.പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ നല്ലളം എസ്ഐ എ.അജീഷ് അറസ്റ്റ് ചെയ്തു.
അരീക്കാട്, പാലാഴി പള്ളികളിലെ മോഷണവുമായി ബന്ധപ്പെട്ട് നല്ലളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ പന്തീരാങ്കാവ് ഭാഗത്ത് വില്പനയ്ക്കു കൊണ്ടുവന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്. ആഡംബരകാറിലും സ്കൂട്ടറിലും സഞ്ചരിച്ച് രാത്രിയിൽ പള്ളികളിൽ കിടന്നുറങ്ങി രാവിലെ നിസ്കാര സമയത്ത് മോഷണം നടത്തുന്നതാണ് രീതി.
മോഷണം നടത്തുന്ന ദൃശ്യം ചില പള്ളികളിലെ സിസിടിവി കാമറയിൽ കുടുങ്ങിയെങ്കിലും മുഖംമറച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. പണിക്കർറോഡ്, കുന്നുമ്മൽ പള്ളി, കണ്ണംപറന്പ്, അരിക്കാട്, എരഞ്ഞിക്കൽ, പന്നിയങ്കര, പാലാഴി, പയ്യടിത്താഴം, മുഖദാർ, പുതിയകടവ്, പരപ്പിൽ, മാത്തോട്ടം, കുന്നമംഗലം, എരഞ്ഞിപ്പാലം എന്നീ പള്ളികളിൽ മോഷണം നടത്തിയത് ഇയാളാണ്. ആഡംബര ജീവിതം നയിക്കാനാണ് മോഷണം. നിരവധി മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും, സ്കൂട്ടറും പോലീസ് കണ്ടെടുത്തു.
എസ്ഐ കെ.പി സെയ്തലവി, എഎസ്ഐ സജി ഷിനോബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ.കെ.രമേഷ് ബാബു, ഗണേഷ്, പ്രിയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.