+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ഫി​ക് പോ​ലീസിനു കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: ഡ്യൂ​ട്ടി​യി​ലു​ള്ള ട്രാ​ഫി​ക് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കായി ഏർപ്പെടുത്തിയ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് സൈ​ബ​ർ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തേ
ട്രാ​ഫി​ക് പോ​ലീസിനു കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി
കോ​ഴി​ക്കോ​ട്: ഡ്യൂ​ട്ടി​യി​ലു​ള്ള ട്രാ​ഫി​ക് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കായി ഏർപ്പെടുത്തിയ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് സൈ​ബ​ർ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ലീസ് അ​സോ​സി​യേ​ഷ​നുംപോലീസ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
കോ​ഴി​ക്കോ​ട് ട്രാ​ഫി​ക് പോ​ലീ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഉ​ണ്ണി ഒ​ള​ഗ​ര ട്രാ​ഫി​ക് സിഐ ശ്രീ​ജി​ത്തി​നു പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ കൈ​മാ​റി ഉ​ദ്ഘാ​ട​നം നിർവഹിച്ചു. ഗീ​താ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​എ​സ്. ശ്രീ​ജി​ഷ്, സ​നാ​ഫ് പാ​ല​ക്ക​ണ്ടി, മെ​ഹ​റൂ​ഫ്, പി.​ആ​ർ. ര​ഗീ​ഷ്, സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 20,000 രൂ​പ​ പ​ദ്ധ​തി​ക്കാ​യി ട്രാ​ഫി​ക് പോ​ലീ​സി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ സി​റ്റി​യി​ൽ 27 ഓ​ളം ട്രാ​ഫി​ക് പോ​യിന്‍റുകളിൽ ര​ണ്ടു ത​വ​ണ​ക​ളി​ലാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെയ്യും. വ​രും ദി​വ​സ​ങ്ങ​ളി​ൽ നാ​ര​ങ്ങ​വെ​ള്ള മു​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​​കാ​നും അ​സോ​സി​യേ​ഷ​നു പ​ദ്ധ​തി​യു​ണ്ട്.