കോഴിക്കോട്: കേരളത്തിന്റെ ടൂറിസം സാധ്യതകൾ പകർത്തിയെഴുതാനെത്തിയ വിദേശ ബ്ലോഗർമാർ കോഴിക്കോടൻ നഗരവീഥിയിലെ മതിലിനു നിറം പകർന്നു. മാനാഞ്ചിറ ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനിലെ മതിലിൽ കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായുളള മണിചിത്രത്തൂണിന്റെ വോണ്ടിയർമാരോടൊപ്പം ചേർന്നാണ് ബ്ലോഗ് എക്സ്പ്രസ് കേരള പര്യടനത്തിന്റെ ഭാഗമായി എത്തിയ ബ്ലോഗർമാർ ചിത്രരചന നടത്തിയത്. ജില്ലാ കളക്ടർ യു.വി. ജോസ്, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ എം.വി. കുഞ്ഞിരാമൻ തുടങ്ങിയവർ സഞ്ചാരികളെ സ്വീകരികരിച്ചു.
മതിലിന്റെ ഒരു ഭാഗം വൃത്തിയാക്കിയാണ് ചിത്രത്തൂണിന്റെ പ്രവർത്തകർ ചിത്രരചനയ്ക്ക് കാൻവാസ് ഒരുക്കിയത്. ബ്ലോഗർമാർ ഇവരോടൊപ്പം ചേർന്നു. നാട്ടുകാരുമായി ആശയവിനിമയവും നടത്തി.
അർജൻറീന, ബ്രസീൽ, പോളണ്ട്, ആസ്ട്രേലിയ, ഇന്തോനേഷ്യ, ഇറ്റലി, കാനഡ, സ്പെയിൻ തുടങ്ങിയ 29 രാജ്യങ്ങളിൽനിന്നായി ഓണ്‍ലൈൻ വോട്ടിംഗിലൂടെ ടൂറിസം വകുപ്പ് തെരഞ്ഞെടുത്ത 30 ബ്ലോഗ് എഴുത്തുകാരാണ് ബ്ലോഗ് എക്സ്പ്രസ് എന്ന പരിപാടിയുടെ ഭാഗമായി ബുധനാഴ്ച കോഴിക്കോട്ടെത്തിയത്. തുടർന്ന് വണ്‍ ഇന്ത്യ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇവർക്ക് കോഴിക്കോട് ബീച്ചിൽ പട്ടം പറത്തലിൽ പരിശീലനം നൽകി. ഇതിനുശേഷം സംഘം ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം സന്ദർശിച്ചു.
ബ്ലോഗ് എക്സ്പ്രസിന്റെ നാലാം സീസണ് ആണിത്. നിരവധി വായനക്കാരുള്ള ബ്ലോഗർമാരാണ് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാൽ പദ്ധതിയിലൂടെ വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുന്നതായി ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.സംഘം ഇന്ന് കണ്ണൂരിലേക്ക് തിരിക്കും. ഏപ്രിൽ രണ്ടിന് കാസർഗോഡ് സന്ദർശിക്കും. പര്യടനം മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും.