തഞ്ചാവൂർ: ജയലളിതയുടെ അനന്തരവൾ ദീപ അണ്ണാ ഡിഎംകെയിൽ വൈകാതെ ചേരുമെന്നു വി.കെ. ശശികലയുടെ ഭർത്താവ് എം. നടരാജൻ. ദീപയുടെ സഹോദരൻ ദീപക്കും തങ്ങളുടെ കുട്ടികളാണെന്നും അവരെ ചില രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായും നടരാജൻ പറഞ്ഞു. ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ പുത്രിയായ ദീപ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് എംജിആറിന്റെ ജന്മദിനമായ ചൊവ്വാഴ്ച പ്രഖ്യാപിച്ച ദീപ, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ നേതൃത്വം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ബിജെപിലെ ഒരു പക്ഷം അണ്ണാഡിഎംകെ പിളർത്താൻ ശ്രമിക്കുന്നുണ്ടെന്നും നടരാജൻ പറഞ്ഞു.