+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​​എ​​ൽ​​എ ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചു വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ: ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്

കു​​റു​​പ്പ​​ന്ത​​റ: എം​​എ​​ൽ​​എ ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ച് കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ അ​​നു​​വ​​ദി​​ച്ച വി​​വി​​ധ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് എം​
എം​​എ​​ൽ​​എ ഫ​​ണ്ട്  വി​​നി​​യോ​​ഗി​​ച്ചു  വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ:  ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
കു​​റു​​പ്പ​​ന്ത​​റ: എം​​എ​​ൽ​​എ ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ച് കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ അ​​നു​​വ​​ദി​​ച്ച വി​​വി​​ധ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും.
കു​​റു​​പ്പ​​ന്ത​​റ ക​​വ​​ല​​യി​​ൽ റോ​​ഡ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​യ്ക്കു​​ന്ന​​തി​​ന് പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡ് സു​​ര​​ക്ഷാ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കെ​​ൽ​​ട്രോ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പാ​​ക്കി​​യ സി​​ഗ്ന​​ൽ സി​​സ്റ്റ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് വൈ​​കൂ​​ന്നേ​​രം ആ​​റി​​ന് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തും പോ​​ലീ​​സ് മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റും സം​​യു​​ക്ത​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തു പ്ര​​കാ​​ര​​മാ​​ണ് കു​​റു​​പ്പ​​ന്ത​​റ ക​​വ​​ല​​യി​​ൽ സി​​ഗ്ന​​ൽ സി​​സ്റ്റം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.
കു​​റു​​പ്പ​​ന്ത​​റ ക​​വ​​ല​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ഹൈ​​മാ​​സ്റ്റ് ലൈ​​റ്റി​​ന്‍റെ വാ​​റ​​ന്‍റി പീ​​രി​​യ​​ഡ് ക​​ഴി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പു​​തി​​യ ലൈ​​റ്റ് സ്ഥാ​​പി​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്തി​​ന് ഫ​​ണ്ടി​​ന്‍റെ അ​​പ​​ര്യാ​​പ്ത​​ത ഉ​​ണ്ടാ​​യ​​തോ​​ടെ എ​​ൽ​​ഇ​​ഡി ബ​​ൾ​​ബു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ നി​​ന്ന് ര​​ണ്ടു​​ല​​ക്ഷം രൂ​​പ മോ​​ൻ​​സ് ജോ​​സ​​ഫ് അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഇ​​തു​​പ​​യോ​​ഗി​​ച്ച് സ്ഥാ​​പി​​ച്ച പു​​തി​​യ ഹൈ​​മാ​​സ്റ്റ് ലൈ​​റ്റി​​ന്‍റെ സ്വി​​ച്ച് ഓ​​ണ്‍ ക​​ർ​​മ​​വും എം​​എ​​ൽ​​എ ഇ​​ന്ന് വൈ​​കു​​ന്നേ​​രം നി​​ർ​​വ​​ഹി​​ക്കും.
കു​​റു​​പ്പ​​ന്ത​​റ ക​​ട​​വി​​ൽ ഇ​​രു​​വേ​​ലി തോ​​ടി​​നു കു​​റു​​കെ കാ​​ല​​ങ്ങ​​ളാ​​യു​​ള്ള ജ​​ന​​കീ​​യാ​​വ​​ശ്യ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പു​​തി​​യ പാ​​ലം നി​​ർ​​മി​​ക്കു​​ന്ന​​തി​​നും 15 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി മോ​​ൻ​​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.
ടെ​​ണ്ട​​ർ ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്നും മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ നീ​​ലം​​പ​​റ​​ന്പി​​ൽ, മു​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. മാ​​ത്യു എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. ജി​​ല്ലാ, ബ്ലോ​​ക്ക്, ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ വി​​വി​​ധ ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.