കോട്ടയം: കുരിശുപള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു പണം മോഷ്്ടിക്കാൻ ശ്രമിച്ച നാലു പേരെ പോലീസ് പിടികൂടി. കറുകച്ചാൽ ആശ്രമംപടി പത്താഴക്കുഴി ബൈജു, തോട്ടയ്്ക്കാട് കുന്നേൽവീട്ടിൽ ജോമോൻ, പരിയാരം അറയ്ക്കൽ ജോസഫ് സേവ്യർ എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണു വാകത്താനം പോലീസ് പിടികൂടിയത്. വാകത്താനം ചേലമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയുടെ കുരിശുപള്ളിയുടെ പൂട്ട് പൊളിച്ചാണു മോഷ്ടിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണു സംഘം മോഷണം ശ്രമം നടത്തിയത്.