+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌ഥിരമായി കുടിവെള്ളമെത്തിക്കാൻ ഉദ്യോഗസ്‌ഥർ ശ്രമിക്കണമെന്നു വി.എസ്. അച്യുതാനന്ദൻ

മലമ്പുഴ: ടാപ്പ് തുറക്കുമ്പോൾ കാറ്റുമാത്രം വരാതെ സ്‌ഥിരമായി കുടിവെള്ളം വരാനുള്ള അവസ്‌ഥയുണ്ടാക്കാൻ ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കണമെന്ന് എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ.കേരള വാ
സ്‌ഥിരമായി കുടിവെള്ളമെത്തിക്കാൻ ഉദ്യോഗസ്‌ഥർ  ശ്രമിക്കണമെന്നു വി.എസ്. അച്യുതാനന്ദൻ
മലമ്പുഴ: ടാപ്പ് തുറക്കുമ്പോൾ കാറ്റുമാത്രം വരാതെ സ്‌ഥിരമായി കുടിവെള്ളം വരാനുള്ള അവസ്‌ഥയുണ്ടാക്കാൻ ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കണമെന്ന് എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ.

കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കിയ വാട്ടർ കിയോസ്ക്കുകളുടെ ഉദ്ഘാടനം മലമ്പുഴ ചേമ്പനയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളക്ഷാമം രൂക്ഷമാകാതിരിക്കുന്നതിന് കുന്നുംമലയും ഇടിച്ച് താഴ്ത്തുന്നതും മരം മുറിക്കുന്നതും നിർത്തി മരങ്ങൾ വച്ചുപിടിപ്പിച്ച് സന്തുലിതാവസ്‌ഥ നിലനിർത്തണം. മണലൂറ്റ് മാഫിയ,മരം മാഫിയ, വെള്ളം മാഫിയ എന്നിവർക്കെതിരെ ശക്‌തമായ ജാഗ്രത വേണമെന്നും മലമ്പുഴ മണ്ഡലത്തിൽ കുടിവെള്ള പദ്ധതിയ്ക്കായി 75 കോടി രൂപ അനുവദിച്ചതായും വിഎസ് അറിയിച്ചു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. കേരള ജല അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. രാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. കാഞ്ചന സുദേവൻ, ഇ.വി. കോമളം, തോമസ് വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വർഗ്ഗീസ് സ്വാഗതവും മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിജയകുമാരി നന്ദിയും പറഞ്ഞു.മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ 2016ലെ വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽനിന്നും 18 ശുദ്ധജല കിയോസ്ക്കുകൾ സ്‌ഥാപിക്കുന്നതിനായി 17,65,000 രൂപയുടെ ഭരണാനുമതി കേര ജല അതോറിറ്റി പാലക്കാട് ഡിവിഷന് ലഭിച്ചിരുന്നു.

ഈ പദ്ധതി പ്രകാരം കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡ് ഒന്നിലെ മൂപ്പൻചോല, എലാക്ക്, എലകുത്താൻപാറ, പാറക്കുളം , വാർഡ് രണ്ടിലെ ആനക്കൽ കോളനി, നായ്ക്കൻ തരിശ്, വാർഡ് മൂന്നിലെ മേട്ടുപതി അമ്പലം, മേട്ടുപതി ട്രാൻസ്ഫോർമറിനുസമീപം, മതംപാറ, അയ്യപ്പൻപൊറ്റ, ചേമ്പന നന്നാമ കോളനി തുടങ്ങി നാലു വാർഡുകളിലായി അയ്യായിരം ലിറ്റർ വീതം സംഭരണശേഷിയുള്ള 18 കിയോസ്ക്കുകളാണ് സ്‌ഥാപിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ നടത്തിപ്പിലും പരിപാലനവും മലമ്പുഴ ഗ്രാമപഞ്ചായത്ത് റവന്യൂ അധികൃതരാണ് നടത്തേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.