+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തസ്രാക്കിലേയ്ക്ക് വീണ്ടും : സംസ്കാരിക കൂട്ടായ്മ ഇന്ന്

പാലക്കാട്: ഒ.വി.വിജയൻ അനുസ്മരണ ദിനമായ ഇന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ വിവിധ പരിപാടികൾ നടക്കും. രാവിലെ 10ന് ‘മധുരം ഗായതി’ പ്രാരംഭ യോഗം എം.എ.ബേബി ഉദ്ഘാ
തസ്രാക്കിലേയ്ക്ക് വീണ്ടും : സംസ്കാരിക കൂട്ടായ്മ ഇന്ന്
പാലക്കാട്: ഒ.വി.വിജയൻ അനുസ്മരണ ദിനമായ ഇന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ വിവിധ പരിപാടികൾ നടക്കും.

രാവിലെ 10ന് ‘മധുരം ഗായതി’ പ്രാരംഭ യോഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനാവും. വി.കെ.ശ്രീരാമൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷനൽ ഡയറക്ടർ ഓഫ് പൊലീസ് ഡോ: ബി.സന്ധ്യ, ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ കെ.വി.മോഹൻകുമാർ എന്നിവർ അതിഥി ഭാഷണം നടത്തും.

പാലക്കാട് ഫിലാറ്റലിക് ആൻഡ് നൂമിസ്മാറ്റിക് ക്ലബ് പുറത്തിറക്കുന്ന ഒ.വി.വിജയൻ സ്മാരക ടോക്കൺ സമർപ്പണവും പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിർവഹിക്കും. കേരള സാസ്കാരിക വകുപ്പ്, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഒ.വി.വിജയൻ സ്മാരകസമിതി , കേരള സംഗീത നാടക അക്കാദമി എന്നിവർ സംയുക്‌തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഉച്ചയ്ക്ക് 12ന് ‘വിജയന്റെ സർഗാത്മകലോകം’ വിജയൻ സ്മാരക പ്രഭാഷണങ്ങൾ നടത്തും. കേരള സാഹിത്യ അക്കാദമി പ്രസിഡനന്റ് കെ.പി.മോഹനൻ അധ്യക്ഷനാവും. അശോകൻ ചരുവിൽ, ആഷാമേനോൻ,എം.കെ.ഹരികുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

ഉച്ചയ്ക്ക് 2.30ന് ‘ഒറ്റയ്ക്ക് നിൽക്കുന്ന വിളക്ക്മരം ‘ വിജയനെക്കുറിച്ചുള്ള ഓർമ്മകൾ സാഹിത്യകാരൻമാർ പങ്കുവെയ്ക്കും. ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാ–ടനം ചെയ്യുന്ന പരിപാടിയിൽ ഒ.വി.വിജയൻ സ്മാരകസമിതി ഭരണസമിതി അംഗം പി.എ.വാസുദേവൻ അധ്യക്ഷനാവും.

വൈകീട്ട് അഞ്ചിന് ലൈവ് തിയേറ്റർ ഓൺ ഡിമാൻഡ് , ശില്പവനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ നിർവഹിക്കും. 5.15ന് സമാപന സമ്മേളനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി എ.കെ.ബാലൻ നിർവഹിക്കും. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനാവും.ഒ.വി.വിജയൻ സ്മാരകസമിതി സെക്രട്ടറി ടി.ആർ.അജയൻ സ്വാഗതം പറയും. കലാകാരൻമാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കളക്ടർ പി.മേരിക്കുട്ടി എന്നിവരും പങ്കെടുക്കും.ർ ആവശ്യപ്പെടുന്നത്.മെത്തി