+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

117 കർഷകർക്ക് കടാശ്വാസം

പാലക്കാട്: ജില്ലയിലെ വിവിധ പ്രാഥമിക സേവന സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത 117 കർഷകർക്ക് കേരള കടാശ്വാസ കമ്മീഷൻ 29,63,800 രൂപയുടെ കടാശ്വാസം അനുവദിച്ചു.കാർഷികരംഗത്തെ പ്രതിസന്ധി മൂലം കടക്കെണിയിലായി യ
117 കർഷകർക്ക് കടാശ്വാസം
പാലക്കാട്: ജില്ലയിലെ വിവിധ പ്രാഥമിക സേവന സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത 117 കർഷകർക്ക് കേരള കടാശ്വാസ കമ്മീഷൻ 29,63,800 രൂപയുടെ കടാശ്വാസം അനുവദിച്ചു.കാർഷികരംഗത്തെ പ്രതിസന്ധി മൂലം കടക്കെണിയിലായി യാതന അനുഭവിക്കുന്ന കർഷകർക്ക് കടാശ്വാസം നൽകുന്നതിനാണ് കേരള സർക്കാർ കടാശ്വാസ കമ്മീഷൻ രൂപവതക്കരിച്ചത്.

കടാശ്വാസം ലഭിച്ച കർഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിന്റെയും ശാഖകളുടെയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.കെ.ബാബു അറിയിച്ചു.