+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരണസർട്ടിഫിക്കറ്റിനു കൈക്കൂലി; വീഡിയോ വൈറലാകുന്നു

കോയമ്പത്തൂർ: മരണസർട്ടിഫിക്കറ്റ് നൽകുന്നതിനായി ആശുപത്രി അധികൃതർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിരുപ്പൂരിലെ ആശുപത്രിയിലെ ജീവനക്കാരനാണത്രെ കൈക്കൂലി വാങ്ങുന്നത്. ആത്തുപ്പാലം സ
മരണസർട്ടിഫിക്കറ്റിനു കൈക്കൂലി; വീഡിയോ വൈറലാകുന്നു
കോയമ്പത്തൂർ: മരണസർട്ടിഫിക്കറ്റ് നൽകുന്നതിനായി ആശുപത്രി അധികൃതർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിരുപ്പൂരിലെ ആശുപത്രിയിലെ ജീവനക്കാരനാണത്രെ കൈക്കൂലി വാങ്ങുന്നത്. ആത്തുപ്പാലം സ്വദേശിയിൽനിന്നാണ് സർട്ടിഫിക്കറ്റ് നൽകാനായി കൈക്കൂലി വാങ്ങിയത്. മരണമടഞ്ഞ പിതാവിന്റെ ഇൻഷ്വറൻസ് പണം ലഭിക്കുന്നതിനായാണ് സർട്ടിഫിക്കറ്റിനായി ഇയാൾ ആശുപത്രിയെ സമീപിച്ചത്.1500 രൂപ നൽകണമെന്നു പറഞ്ഞതിനൊടുവിൽ 1300 രൂപയിലൊതുക്കി. പണവും നൽകി. സർട്ടിഫിക്കറ്റും വാങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയകളിൽ വൈറലാകുന്നത്. കൈക്കൂലി വാങ്ങിയ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.