പോര്‍ട്ട് എലിസബത്ത്: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഇപ്പോള്‍ വിരമിക്കാനുദ്ദേശിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എ.ബി. ഡിവില്യേഴ്സ്.
അടുത്തു നടക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയിലും ഡിവില്യേഴ്സ് കളിക്കുന്നില്ല. 2019ലെ ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ടെസ്റ്റില്‍നിന്ന് വിശ്രമമെടുക്കുന്നതെന്നാണ് ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്സ്മാന് വ്യക്തമാക്കിയത്. മുട്ടിനേറ്റ പരിക്കു മൂലം കഴിഞ്ഞ ആറ് മാസമായി വിശ്രമത്തിലായിരുന്നു.
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാ ന്മാരിൽ ഒരാളായാ ണ് ഡിവില്യേഴ്സ് വിശേഷി പ്പിക്ക പ്പെടുന്നത്. ശ്രീലങ്കയ്ക്കെതിരേ ന്യൂലാന്‍ഡ്സില്‍ ഈ മാസം 25ന് നടക്കുന്ന ട്വന്റി- 20യിലൂടെ തിരിച്ചെത്താനാണ് ഡിവില്യേഴ്സിന്റെ ശ്രമം. എല്ലാ ഫോര്‍മാറ്റിലും തനിക്ക് ഒരുപോലെ ശ്രദ്ധിക്കാനാവില്ല. ഇതുവരെ ഒരു ലോകകപ്പ് നേടാനായിട്ടില്ലെന്നുള്ളതാണ് ഇപ്പോള്‍ മനസില്‍ മുഴുവന്‍. അതുകൊണ്ട് 2019 ലോകകപ്പിലെ വിജയമാണ് ലക്ഷ്യമെന്ന് ഡിവില്യേഴ്സ് പറഞ്ഞു.
ഡിവില്യേഴ്സ് വിരമിക്കില്ല
12:50 AM Jan 18, 2017 | Deepika.com