+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗരക്ഷിക ബാല സുരക്ഷാസദസ് നാളെ കുണ്ടറയിൽ

കുണ്ടറ: കുട്ടികളുടെ അവകാശ നിയമ സംരക്ഷണവേദിയായ സൗരക്ഷിക ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം അഞ്ചിന് കുണ്ടറ മുക്കടയിൽ ബാലസുരക്ഷാ സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കൗമാരത്തിന് കരുത്ത് പകരാം, ബാല്യത്തിന് കാവലാളാകാം എന്ന സന്ദേശമുയർത്തിയുള്ള വീഡിയോ പ്രദർശനവും ബോധവൽക്കരണ ക്ലാസും നടക്കും. സൗ രക്ഷിക ജില്ലാ പ്രസിഡന്റ് ഡോ. ശ്രീഗംഗ സുരക്ഷാ സദസ് ഉദ്ഘാടനം ചെയ്യും.

മുതിർന്നവരെപ്പോലെ കുട്ടികൾക്കും സമൂഹത്തിൽ അന്തസോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തിയിട്ടുള്ളതാണ്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും തടയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭരണകൂടവും പോലീസും തയാറാകണമെന്ന് സൗരക്ഷിക ഭാരവാഹികൾ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. ശ്രീഗംഗ, സെക്രട്ടറി എൻ. ചന്ദ്രമോഹനൻ, ജോയിന്റ് സെക്രട്ടറി ആർ. കൃഷ്ണനുണ്ണി, ബാലഗോകുലം ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, എസ്. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.