കോട്ടയം: പരീക്ഷാ ചോദ്യ പേപ്പറുകൾ ചോർത്തിക്കൊടുത്തും, മൂന്നാറിൽ സർക്കാർ ഭൂമി കൈയേറ്റം ചെയ്യാൻ ഭൂമാഫിയകൾക്ക് ഒത്താശ ചെയ്തും എൽഡിഎഫ് സർക്കാർ രാഷ്ട്രീയ കച്ചവടം നടത്തി കേരളത്തിലെ സമസ്ത മേഖലയും തകർത്തിരിക്കുകയാണെന്നും, ചോദ്യപ്പേപ്പർ ചോർന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും യൂത്ത് ഫ്രണ്ട്-എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സജി മഞ്ഞക്കടന്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ജില്ലാ പ്രസിഡന്റുമാരായ സി.ആർ സുനു, ജിൻസൻ വർക്കി, പ്രസാദ് ഉരുളികുന്നം, ജോസി പി. തോമസ്, ബിജു ടി. ഡിക്രൂസ്, കെ. കെ. നാസർ ഖാൻ, ടിജി ചെറുതോട്ടിൽ, ജോസഫ് മാത്യു, ശശിധരൻ പാലക്കാട്, സിജി കട്ടക്കയം, സന്തോഷ് ജോണ്, സജി ജോസഫ്, സാബു വെള്ളിമൂഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.