കോട്ടയം: പച്ചക്കറികൾക്ക് വീണ്ടും വില ഉയർന്നു. ബീൻസ്, അച്ചിങ്ങ, കാരറ്റ്, വെണ്ടയ്ക്ക, പച്ചമുളക് എന്നിവയ്ക്കാണ് വില കുതിച്ചുയർന്നത്. 60 രൂപ വിലയുണ്ടായിരുന്ന ബീൻസിന് ഇന്നലെ 100 രൂപ വിലയായി. ഒരാഴ്ചയ്ക്കിടയിൽ 40 രൂപയുടെ വർധനയാണ് ബീൻസിനുണ്ടായിരിക്കുന്നത്.
60 രൂപ വിലയുണ്ടായിരുന്ന അച്ചിങ്ങ പയറിന് 20 രൂപ വർധിച്ച് 80 രൂപയിലെത്തി. 30 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക് 40 രൂപയിലേക്കും കാരറ്റ് 60 രൂപയിലേക്കും ഉയർന്നു. കോവയ്ക്കയുടെ വില ഇന്നലെ 40 രൂപയിലെത്തി. പാവയ്ക്ക, പച്ചമുളക് എന്നിവയ്ക്കും വില വർധിച്ചിട്ടുണ്ട്. 60 രൂപയുണ്ടായിരുന്ന പാവയ്ക്ക 80 രൂപയിലെത്തി. പച്ചമുളകിനും 50 രൂപ നൽകണം.
പച്ച ഏത്തയ്ക്കായുടെ വിലയും വർധിച്ചു കിലോയ്ക്ക് 55 രൂപ നൽകണം. പച്ചക്കറികൾക്ക് വില വർധിച്ചതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റിയിരിക്കുകയാണ്. എന്നാൽ സീസണ് അല്ലാത്തതിനാലാണ് പച്ചക്കറികൾക്ക് വില വർധിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്. വിഷു അടുത്തെത്തിയതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത.