കോട്ടയം: എസ്എസ്എൽസി പരീക്ഷയെ കുത്തഴിഞ്ഞ രീതിയിൽ കൊണ്ടെത്തിച്ച വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനുമെതിരേ പ്രതിഷേധിച്ച് കെഎസ്സി-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു പത്തിന് കോട്ടയം ഡിഡിഇ ഓഫീസിലേക്കും റീജണൽ ഹയർ സെക്കൻഡറി ഓഫീസിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാകേഷ് ഇടപ്പുര അധ്യക്ഷത വഹിക്കും. ഇ.ജെ. ആഗസ്തി, സജി മഞ്ഞക്കടന്പിൽ എന്നിവർ പ്രസംഗിക്കും.