കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ രംഗകലാവിഭാഗമായ കലാ ദർശന അക്കാദമിയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഏപ്രിൽ മൂന്നു മുതൽ വിവിധ കലകളിൽ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. വയലിൻ, തബല, ഓർഗൺ, ഗിറ്റാർ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ശാസ്ത്രീയ, ലളിത സംഗീതം, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, ഫേബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയ്ന്റിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, കരാട്ടേ, ചെസ്, ഡ്രംസ്, ഫ്ളൂട്ട്, വീണ, സിത്താർ, അഭിനയ കളരി, പാവ നിർമാണം, കംപ്യൂട്ടർ കോഴ്സുകൾ എന്നീ ബാച്ചുകളാണ് ആരംഭിക്കുന്നത്. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി 19 മുതൽ 21 വരെ വ്യക്തിത്വ വികസന ശില്പശാല നടത്തും. പാവനിർമാണത്തിൽ 27 മുതൽ 29 വരെ നടക്കും.
20 ന് മുന്പ് രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. കുട്ടികൾക്കായി 29ന് ഏകദിന ശില്പശാലയും നടത്തും. മേയ് ഒന്നു മുതൽ അഞ്ചുവരെ ഡിജിറ്റൽ ഫിലിം മേക്കിംഗ് വർക്ഷോപ്പ്. ഫോൺ: 0481-2564755, 9544003335.
20 ന് മുന്പ് രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. കുട്ടികൾക്കായി 29ന് ഏകദിന ശില്പശാലയും നടത്തും. മേയ് ഒന്നു മുതൽ അഞ്ചുവരെ ഡിജിറ്റൽ ഫിലിം മേക്കിംഗ് വർക്ഷോപ്പ്. ഫോൺ: 0481-2564755, 9544003335.