വൈക്കം: കോഴിഫാമിലെ കൂടുതകർത്ത് അകത്തുകടന്ന തെരുവുനായ്ക്കൾ നൂറോളം ഇറച്ചിക്കോഴികളെ കൊന്നു. വൈക്കം തലയാഴം കൊതവറയിൽ ഒരുന്പക്കാട്ട് സിബിയുടെ ഫാമിലെ കോഴികളെയാണ് ചൊവ്വാഴ്ച രാത്രി നായ്ക്കൾ കൊന്നത്.
ഇന്നലെ പുലർച്ചെ സിബി ഫാമിലെത്തിയപ്പോഴാണ് കോഴികളെ കൊന്നിട്ടിരിക്കുന്നത് കണ്ടത്. നൂറോളം കോഴികളെ കൊന്നെങ്കിലും രണ്ടെണ്ണത്തെ മാത്രമാണ് തിന്നത്. 45 ദിവസം പ്രായമായ കോഴികളാണ് ചത്തത്. 25,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു.
രണ്ടാഴ്ചയ്ക്കകം കൊതവറയിലും സമീപപ്രദേശങ്ങളിലുമായി പത്തോളം ആടുകളെയും നിരവധി കോഴികളെയും നായ്ക്കൾ കൊന്നിരുന്നു. കൊതവറ ചേന്പുതൂക്കൽ മത്തായിയുടെ മൂന്നു ആടുകളും താഴത്ത് ഓനച്ചന്റെ നാലു ആടുകളും പുലരി തന്പനിയുടെ ഒരാടും ചത്തവയിൽപ്പെടുന്നു. കരിയാർ സ്പിൽവേയുടെ കിഴക്ക് ഭാഗത്തെ ഒഴിഞ്ഞ പുരയിടം നായ്ക്കളുടെ സങ്കേതമാണെന്നു നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.