പത്തനംതിട്ട: കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ ഇന്നു മുതൽ ഏപ്രിൽ ഏഴുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പന്ത്രണ്ടാം വാർഡിലുള്ളവർക്ക് ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ചിരണിക്കൽ എംജിഎം സെന്റർ സ്കൂളിലും, പതിമൂന്നാം വാർഡിലുള്ളവർക്ക് ഏപ്രിൽ ഒന്നിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെയും, പതിനേഴാം വാർഡിലുള്ളവർക്ക് ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചുവരെയും ഗ്രാമ പഞ്ചായത്ത് ഹാളിലും ക്യാന്പ് നടക്കും.
ആരോഗ്യ ഇൻഷ്വറൻസ് കാർഡ്, റേഷൻ കാർഡിന്റെ പകർപ്പ്, 30 രൂപ എന്നിവയുമായി ആരോഗ്യ ഇൻഷ്വറൻസ് കാർഡിൽ പേരുള്ള ഒരാൾ അതാത് കേന്ദ്രത്തിൽ എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ആരോഗ്യ ഇൻഷ്വറൻസ് കാർഡ്, റേഷൻ കാർഡിന്റെ പകർപ്പ്, 30 രൂപ എന്നിവയുമായി ആരോഗ്യ ഇൻഷ്വറൻസ് കാർഡിൽ പേരുള്ള ഒരാൾ അതാത് കേന്ദ്രത്തിൽ എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.