പത്തനംതിട്ട: പത്തനംതിട്ടയിലെ ചുട്ടിപ്പാറ, നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, പനംകുടത്തരുവി എന്നിവിടങ്ങളിൽ സാഹസിക വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കും. ടൂറിസം വകുപ്പിന്റെ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സഹായത്തോടെ സാധ്യതാ പഠനം നടത്താൻ ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയിൽ ഏകദിന ടൂർപാക്കേജ് നടത്തുന്നതിന് ബന്ധപ്പെട്ട ട്രാവൽ, ടൂർ ഓപ്പറേറ്റർമാരിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കാനും തീരുമാനമായി.
പന്തളം ചിറമുടി കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
നെടുംകുന്നുമല പ്രോജക്ട് സർക്കാരിന്റെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കും.
നിലവിൽ ടൂറിസം വകുപ്പ് വഴി നടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം ന ല്കി.
ജില്ലാ കളക്ടർ ആർ.ഗിരിജ അധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി ഡിഎഫ്ഒ മഹേഷ്കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.സുന്ദരേശൻ, ഡിറ്റിപിസി സെക്രട്ടറി വർഗീസ് പുന്നൻ, ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ഡി.ജെയിംസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ വി.കെ പുരുഷോത്തമൻപിള്ള, പി.ബി ഹർഷകുമാർ, ആർ.അജയകുമാർ, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.