+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ളം​ബ​ര റാ​ലി​യും സ​മ്മേ​ള​ന​വും

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗ്രാ​മം പ​ദ്ധ​തി​യി​ൽപ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ പ​ഞ്ചാ​
ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ളം​ബ​ര റാ​ലി​യും സ​മ്മേ​ള​ന​വും
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗ്രാ​മം പ​ദ്ധ​തി​യി​ൽപ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ളം​ബ​ര റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ന്നു.
പൊ​തു​കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന, ക​ർ​ശ​ന​മാ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ് മേ​ള​ക​ൾ എ​ന്നി​വ ന​ട​ത്തി. സു​ര​ക്ഷി​താ​ഹാ​രം ആ​രോ​ഗ്യ​ത്തി​നാ​ധാ​രം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളും ഗ്രാ​മ​വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ളം​ബ​ര​റാ​ലി​യും സ​മ്മേ​ള​ന​വും ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​റ​ന്മു​ള കൃ​ഷ്ണ​വേ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ളം​ബ​ര സ​മ്മേ​ള​ന​ത്തി​ൽ മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ധ​വ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​റി​ഫെ​ഡ് ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ ജി.​ര​ഘു​നാ​ഥ​ക്കു​റു​പ്പ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി.​മ​ധു​സൂ​ദ​ന​ൻ ലൈ​സ​ൻ​സ് വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​മ്മ മാ​ത്യു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ൻ​ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.