+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ക്നോ​പാ​ർ​ക്ക് സ​ർ​വീ​സ് ഉ​ട​ൻ തു​ട​ങ്ങും

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്ന് അ​ടൂ​ർ, കൊ​ട്ടാ​ര​ക്ക​ര, വെ​ഞ്ഞാ​റം​മൂ​ട്, ടെ​ക്നോ​പാ​ർ​ക്ക്, ക​ഴ​ക്കൂ​ട്ടം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​തി​യ സ​ർ​വീ​സ്
ടെ​ക്നോ​പാ​ർ​ക്ക്  സ​ർ​വീ​സ് ഉ​ട​ൻ തു​ട​ങ്ങും
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്ന് അ​ടൂ​ർ, കൊ​ട്ടാ​ര​ക്ക​ര, വെ​ഞ്ഞാ​റം​മൂ​ട്, ടെ​ക്നോ​പാ​ർ​ക്ക്, ക​ഴ​ക്കൂ​ട്ടം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​തി​യ സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ല​വി​ലു​ള്ള മ​ല​യാ​ല​പ്പു​ഴ - ഗു​രു​വാ​യൂ​ർ സ​ർ​വീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ച് ടെ​ക്നോ​പാ​ർ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങാ​നാ​ണ് നി​ർ​ദേ​ശം. ഷെ​ഡ്യൂ​ൾ സ​മ​യ​ക്ര​മ​ത്തി​ന് ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.നി​ല​വി​ൽ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു ടെ​ക്നോ​പാ​ർ​ക്കി​ലേ​ക്ക് സ​ർ​വീ​സി​ലു​ള്ള​ത്.
സ്ഥി​രം സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ ടെ​ക്നോ​പാ​ർ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. ടൗ​ൺ സ​ർ​ക്കു​ല​ർ സ​ർ​വീ​സ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.അ​ന്ത​ർ​സം​സ്ഥാ​ന റൂ​ട്ടു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള ബം​ഗ​ളൂ​രു സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ)ജി. ​അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.