ശ്രീനഗർ: തെക്കൻ കാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. പഹൽഗാമിലെ ആവൂരയിൽ ഒന്നരദിവസത്തോളം നീണ്ട ഏറ്റുമുട്ടലിലാണു ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരായ മൂന്നുപേരെ സുരക്ഷാസേന വകവരുത്തിയത്.