സെവിയ്യ: റയല്‍ മാഡ്രിഡിന്റെ തോല്‍വി അറിയാതെയുള്ള 40 കളികള്‍ക്കു സെവിയ്യയില്‍ വിരാമമായി. തോല്‍വി അറിയാതെയുള്ള 40 കളിയെന്ന സ്പാനിഷ് ക്ലബ് റിക്കാര്‍ഡ് എഴുതിച്ചേര്‍ത്തശേഷം ലാ ലിഗയില്‍ ഇറങ്ങിയ റയല്‍ 2-1ന് സെവിയ്യയോടു തോറ്റു. നാലു ദിവസം മുമ്പ് സെവിയ്യയുടെ റാമോണ്‍ സാഞ്ചസ് പിസ്യുവാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ തോല്‍വിയില്‍ കരകയറിയ റയല്‍ ഇത്തവണ അവിടെ വീണു. അന്ന് നടന്ന മത്സരത്തിലെ സമനിലയോടെയാണ് റയല്‍ തോല്‍വി അറിയാതെയുള്ള 40 കളികളെന്ന റിക്കാര്‍ഡ് സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 67-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി സെവിയ്യയുടെ വലയില്‍ വീണതോടെ റയൽ ജയമുറപ്പിക്കുകയാണെന്നു തോന്നിച്ചു. എന്നാൽ റയല്‍ നായകന് സെര്‍ജിയോ റാമോസിന്റെ (85) സെല്‍ഫ് ഗോള്‍ സെവിയ്യയ്ക്കു തിരിച്ചുവരാനുള്ള കരുത്ത് പകര്‍ന്നു. ഇതിനുശേഷം വിജയത്തിനായി ആക്രമണം തുടര്‍ന്ന സെവിയ്യ ആരാധകരുടെ ആവേശത്തിനൊത്തു കളിച്ചപ്പോള്‍ 90+1-ാം മിനിറ്റില്‍ സ്റ്റീവന്‍ ജോവേറ്റിച്ചിലൂടെ വിജയ ഗോള്‍ വന്നു. 17 കളിയില്‍ 40 പോയിന്റുള്ള റയലാണ് ഒന്നാം സ്ഥാനത്ത്. ജയത്തോടെ സെവിയ്യ ബാഴ്സലോണയെ മറികടന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
റയലിന് പലപ്പോഴും രക്ഷകനാകുകയായിരുന്ന റാമോസ് ഈ മത്സരത്തിനുശേഷം സെല്‍ഫ് ഗോളിലൂടെ ആ സ്ഥാനം നഷ്ടമാക്കി. കോപ്പ ഡെല്‍ റേയില്‍ പെനാല്‍റ്റിയില്‍ റയലിനെ സമനിലയിലേക്കു നയിച്ചത് റാമോസായിരുന്നു. എന്നാൽ ആ പ്രകടനം തന്റെ മുൻ ആരാധകർ മുന്നിൽ നഷ്ടമായി.
സ്പാനിഷ് ലാലിഗ; വമ്പന്മാര്ക്കു തോല്‍വി
09:41 PM Jan 16, 2017 | Deepika.com